പെരിയ, പെരിയോക്കി ഗൗരി ശങ്കര ക്ഷേത്ര മഹാശിവരാത്രി മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം; നൃത്തോത്സവം നാളെ

കാസര്‍കോട്: പെരിയ, പെരിയോക്കി ഗൗരി ശങ്കര ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനു ഭക്തി സാന്ദ്രമായ തുടക്കം. ശനിയാഴ് രാവിലെ 10ന് കലവറ നിറച്ചതോടെയാണ് ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ശിവരാത്രി മഹോത്സവത്തിനു തുടക്കമായത്.
ശനിയാഴ്ച വൈകുന്നേരം ആറിന് ആചാര്യ വരവേല്‍പ്പ്. 6.30ന് നൃത്തനൃത്യങ്ങള്‍, നാളെ (ഞായര്‍), രാവിലെ 6ന് നടതുറക്കല്‍, തുടര്‍ന്ന് വിവിധ പൂജകള്‍. 10.30ന് ഭജന, ഉച്ചയ്ക്ക് 12.30ന് മഹാപൂജ. തുടര്‍ന്ന് അന്നപ്രസാദം. വൈകുന്നേരം 6ന് തായമ്പക, 7ന് ശ്രീഭൂതബലി എഴുന്നള്ളത്ത് തുടര്‍ന്ന് നൃത്തോത്സവം.
കായക്കുളം ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നിന്നു ആരംഭിച്ച കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്ക് ടി .രാമകൃഷ്ണന്‍, പി മുരളീധരന്‍ നായര്‍ പെരിയ, പ്രമോദ് പെരിയ, വിജയന്‍ കായക്കുളം, തമ്പാന്‍ ഏച്ചിക്കുണ്ട്, മണികണ്ഠന്‍ പുതിയ പുര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page