ധാക്ക : ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കെ ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സഖ്യം അധികാരത്തിലേക്ക് . 300 അംഗ പാർലമെൻറിൽ ബംഗ്ലാദേശ് നാഷണ ലിസ്റ്റ് പാർട്ടി 165 സീറ്റിൽ വിജയിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മുന്നണി ഫലമറിവായ സീറ്റുകളിൽ 45 എണ്ണത്തിൽ വിജയിച്ചു. സ്ഥാനഭ്രഷ്ടയായി രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 1974 നിലവിൽ വന്ന ബംഗ്ലാദേശിലെ 13-ാ മത്തെ പൊതു തിരഞ്ഞെടുപ്പാണിത്. ബി.എൻ. പി. ക്കു ഭൂരിപക്ഷം ലഭിച്ചതോടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡൻറ് സിയാവുർ റഹ്മാന്റെയും മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്നു സൂചനയുണ്ട്. തിരഞ്ഞെടുപ്പിൽ ബി എൻ പി. സഖ്യത്തിനെതിരെ മത്സരിച്ച 11 പാർട്ടികൾ അടങ്ങിയ ജമാഅത്തെ ഇസ്ലാമി സഖ്യത്തിനു വോട്ട് ചെയ്യുന്നവർക്ക് 15000 രൂപ വീതം വാഗ്ദാനം ചെയ്ത് നോട്ടീസ് അടിച്ചു പ്രചരിപ്പിച്ചിരുന്നു. ഒരു വീട്ടിലെ മുഴുവൻ വോട്ടർമാരും ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥിക്കു വോട്ട് ചെയ്താൽ അവരുടെ ജീവിതം പാപ വിമുക്തമാകുമെന്നും അവരെ കടുത്ത ശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും നോട്ടീസിൽ ഉറപ്പു ചെയ്തിരുന്നു.







