നൃത്തപഠനം കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയോട് മോശമായി പെരുമാറി; അയൽവാസിക്കെതിരെ പോക്സോ

കാസർകോട്: നൃത്ത പരിശീലനം കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയതായി പരാതി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിൽ അയൽവാസിയായ ഷാജി (42) ക്കെതിരെയാണ് പോക്സോ പ്രകാരം കേസെടുത്തത് .കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം ആത്മാഭിമാനം ഹനിക്കുന്ന രീതിയിൽ അശ്ലീല ഭാഷയിൽ സംസാരിക്കുകയായിരുന്നുവെന്നു പറയുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഷാജിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page