ധാക്ക : ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് ഇന്ന് നടക്കും .നാടുവിട്ട മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ വിലക്കിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സഖ്യവും ജമാ അത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് പ്രധാന മത്സരം ഷേക്ക് ഹസീനയുടെ ഭരണത്തിന്റെ അന്ത്യത്തിനിടയാക്കിയ വിദ്യാർത്ഥി സമരം നടത്തിയ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി ജമാഅത്തെ ഇസ്ലാമി മുന്നണിയിൽ ഘടകകക്ഷിയാണ്. പാർലമെൻറിലെ 350 സീറ്റുകളിലേക്ക് 1400 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മിക്ക മണ്ഡലങ്ങളിലും സംഘർഷ സാധ്യത നിലവിലുണ്ടെന്ന് വാർത്ത ഏജൻസികൾ പറയുന്നു .2024 ലാണ് വിദ്യാർത്ഥി സമരം അതി രൂക്ഷമായതിനെ തുടർന്ന് 15 വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ ഷോക്ക് ഹസീന രാജ്യംവിട്ടത്.







