കാസര്‍കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു, യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായി പരാതി. പൂച്ചക്കാട്, ഏരത്ത് ഹൗസില്‍ അഹമ്മദ് മനാസിര്‍ (22), സുഹൃത്ത് ബേക്കലിലെ മുഹമ്മദ് ഷാമിന്‍ (21) എന്നിവരാണ് ആക്രമത്തിനു ഇരയായത്. സംഭവത്തില്‍ കാഞ്ഞങ്ങാട്, ബാവാനഗറിലെ ഹൈദര്‍, തന്‍വീര്‍, ജുനൈദ്, ഷബീര്‍, നാസിം, അസ്ലു, അഫ്‌സല്‍, ആഷിഖ്, അദ്‌നാന്‍ തുടങ്ങി 15 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചിത്താരിയിലാണ് കേസിനാസ്പദമായ സംഭവം. ചിത്താരിയിലെ വഴിയോര ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അഹമ്മദ് മനാസിറിനെ ഹൈദറും തന്‍വീറും റോഡിന്റെ മറുഭാഗത്തേയ്ക്ക് കൂട്ടികൊണ്ടു പോയി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷാമിനെയും ആക്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.







