കാണാതായ രണ്ടു പതിനാറുകാരികളെ കണ്ടെത്തി; കൂഡ്‌ലു, പായിച്ചാലില്‍ 18 കാരി യുവാവിനൊപ്പം പോയി, രാജപുരത്ത് ഭര്‍തൃമതിയെ കാണാതായി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടുപെണ്‍കുട്ടികളുള്‍പ്പെടെ നാലു സ്ത്രീകളെ കാണാതായി. ഇവരില്‍ പതിനാറുവയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി. അഡുക്കത്തുബയല്‍, ഉദുമ, പാക്യാര സ്വദേശികളെയാണ് ബേക്കല്‍, കാസര്‍കോട് ടൗണ്‍ പൊലീസ് അധികൃതര്‍ കണ്ടെത്തിയത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്തിരുന്നു. നിസാര പ്രശ്‌നത്തെ ചൊല്ലിയായിരുന്നു രണ്ടു പെണ്‍കുട്ടികളും വീട് വീട്ടിറങ്ങിയതെന്നു പൊലീസ് പറഞ്ഞു.
അതേസമയം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂഡ്‌ലു പായിച്ചാലില്‍ നിന്നു കാണാതായ 18 കാരിയെ കണ്ടെത്താനായില്ല. ശരണ്യ എന്ന യുവതിയെ ആണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം ആറരമണിയോടെ കാസര്‍കോട്ടെ ജോലി സ്ഥലത്തു നിന്നു വീട്ടിലേയ്ക്ക് തിരിച്ചതായിരുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും ശരണ്യ വീട്ടില്‍ തിരിച്ചെത്താത്തിരുന്നതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ശരണ്യ മജല്‍ സ്വദേശിയായ അമൃത് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
കള്ളാര്‍, വീട്ടിക്കോലിലെ സി നാണുവിന്റെ ഭാര്യ അംബിക (38)യെ കാണാതായതിനാണ് രാജപുരം പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയാണ് ഭാര്യ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു നാണു രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പനത്തടിയിലുള്ള നാണുവിന്റെ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page