ഉപ്പള റെയില്‍ ഭൂമിയിലെ മരംകൊള്ള; 4 പേര്‍ അറസ്റ്റില്‍, മരത്തടികളും വാഹനവും പിടിയില്‍

കാസര്‍കോട്: റെയില്‍വെ ഭൂമിയില്‍ നിന്നു തേക്ക് ഉള്‍പ്പെടെ 11 മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ഉപ്പള സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. റോഷന്‍ സമീര്‍, ദാദപീര്‍, അബ്ദുള്ളക്കുഞ്ഞി, രാജേഷ് എന്നിവരെയാണ് ആര്‍ പി എഫിന്റെ മംഗ്‌ളൂരു ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മുറിച്ചു കടത്തിയ മരവും കടത്താന്‍ ഉപയോഗിച്ച വാഹനവും മരം മുറിക്കുന്ന യന്ത്രവും ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തു.
ഉപ്പള റെയില്‍വെ സ്റ്റേഷന്റെ അധീനതയിലുള്ള മരണങ്ങളാണ് മുറിച്ചു കടത്തിയത്. റെയില്‍വെ ഭൂമിയോട് ചേര്‍ന്നുള്ള പ്രതികളുടെ സ്ഥലത്തു നിന്നു മരങ്ങള്‍ മുറിക്കുന്നതിന്റെ മറവില്‍ റെയില്‍വെ ഭൂമിയിലെ മരങ്ങളും മുറിച്ചു കടത്തിയെന്നാണ് റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page