ചെര്‍ക്കള, കോലാച്ചിയടുക്കത്ത് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള കോലാച്ചിയടുക്കത്ത് യുവാവിനെ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കോലാച്ചിയടുക്കത്തെ അസീസ് (42), അബ്ഷീര്‍ (32), ആഷിഖ് (34) എന്നിവരെയാണ് കോഴിക്കോട് കുറ്റ്യാടിയിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്.
കോലാച്ചിയടുക്കത്തെ സബാന മന്‍സിലിലെ സിഎന്‍ അബ്ദുല്‍ ഹാരിസി (45)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിന് രാത്രി കോലാച്ചിയടുക്കം രിഫായി മസ്ജിദിനു സമീപത്താണ് സംഭവം. ഹാരിസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് പലരോടും പണം വാങ്ങുന്നത് എതിര്‍ത്തതിനും പള്ളിക്കു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലും അക്രമിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page