ചെമ്മനാട് :ഊരാളുങ്കാൽ സൊസൈറ്റി കരാർ എടുത്ത കാസർകോട്–കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ടാറിംഗ് തുടങ്ങാത്തതിൽ പ്രതിഷേധം രൂക്ഷമാവുന്നു.റോഡ് പൂർണ്ണമായി കിളച്ചിട്ടതോടെ അസഹനീയമായ പൊടിശല്യത്തിൽ യാത്രക്കാരും നാട്ടുകാരും വിഷമിക്കുന്നു. വിദ്യാർത്ഥികൾക്കടക്കം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്.റോഡ് പണി നടത്താത്തിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അമീർ പാലോത്ത് അധ്യക്ഷത വഹിച്ചു . ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ബി കെ മുഹമ്മദ് ഷാ ,നിയാസ് കെ. ടി ,സുൽവാൻ , തൻവീർ , റാഷിദ്കല്ലട്ര ,നൗഷാദ് ,താഹ ,സിറാജ് ,പഞ്ചായത്ത് സെക്രട്ടറി ആഷിക്ക് കീഴൂർ പ്രസംഗിച്ചു.






