സ്‌കൂളില്‍ വിതരണം ചെയ്ത വിരഗുളിക കഴിച്ച 120 ലധികം വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍

ലക്‌നൗ: സ്‌കൂളില്‍ വിതരണം ചെയ്ത വിരഗുളിക കഴിച്ച 120 ലധികം വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളിലെ സ്‌കൂളുകളില്‍ ദേശീയ വിരമരുന്ന് ദിനത്തോട് അനുബന്ധിച്ച് വിതരണം ചെയ്ത മരുന്ന് കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്. തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫറൂഖാബാദില്‍, കമല്‍ഗഞ്ച് ബ്ലോക്കിലെ റാത്തോറ, മൊഹദ്ദീന്‍പൂര്‍ ഗ്രാമത്തിലെ ജവഹര്‍ ലാല്‍ പ്രേമ ദേവി സ്‌കൂളിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട 33 വിദ്യാര്‍ത്ഥികളെ കമല്‍ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും 67 പേരെ ജില്ലാ ആസ്ഥാനത്തെ ലോഹിയ ആശുപത്രിയിലേക്കും മാറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആശുപത്രി സന്ദര്‍ശിച്ചു.

ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page