വയനാട്: വയനാട് മാനന്തവാടിയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ ആണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനുശേഷം തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.







