പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചെമ്മനാട് ആയുഷ് ഹെൽത്ത്‌ ആൻ്റ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് നടത്തി. പഞ്ചായത്ത്‌ മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ, യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ്‌ പ്രസിഡന്റ്‌ കെ ശരീഫിനു മരുന്ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഡോ. ആയിഷത്ത് നാസിയ ക്ലാസ്സ്‌ എടുത്തു. ഡോ. അശ്വിനി എം.ഡി. രോഗികളെ പരിശോധിച്ചു. മൻസൂർ കുരിക്കൾ, സലാം എൽ ടി, ജെദീർ കൊമ്പനടുക്കം, സുബൈർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page