ചെമ്മനാട്: യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചെമ്മനാട് ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് നടത്തി. പഞ്ചായത്ത് മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ, യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ് പ്രസിഡന്റ് കെ ശരീഫിനു മരുന്ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഡോ. ആയിഷത്ത് നാസിയ ക്ലാസ്സ് എടുത്തു. ഡോ. അശ്വിനി എം.ഡി. രോഗികളെ പരിശോധിച്ചു. മൻസൂർ കുരിക്കൾ, സലാം എൽ ടി, ജെദീർ കൊമ്പനടുക്കം, സുബൈർ സംബന്ധിച്ചു.






