കാസര്‍കോട്: രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നീര്‍ച്ചാല്‍ കിളിംഗാര്‍ മുണ്ടാന്‍തടുക്കയിലെ ലോകേഷ് (48) അന്തരിച്ചു. ശ്രീരാം ഫിനാന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. ഡിസ്‌ക് സംബന്ധിച്ച അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയിലായിരുന്ന ലോകേഷിനു ചൊവ്വാഴ്ച രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നു കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി മരിച്ചു. പരേതനായ രാമചന്ദ്ര-സുമതി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: സുസ്മിത (എസ്ബിഐ). മകള്‍: തുഷാര.






