ഗ്രീന്‍സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: ആദ്യ ജയം യുണൈറ്റഡ് പേരാലിനും റൈസിംഗ് സ്റ്റാര്‍ മൊഗ്രാലിനും

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് പേരാലും റൈസിംഗ് സ്റ്റാര്‍ മൊഗ്രാലും വിജയിച്ചു.
യുണൈറ്റഡ് പേരാല്‍, ബിഎസ്പി ബദ്‌രിയാ നഗറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ റൈസിംഗ് സ്റ്റാര്‍ വിജയിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി, ദില്‍ഷാദ് എന്നിവരെ ആദരിച്ചു.
മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ടിവിഎസ് മൊഗ്രാല്‍ നെക്സ്റ്റ്ജന്‍ മൊഗ്രാലിനെയും സ്‌കോട്ടീസ് മൊഗ്രാല്‍, കോട്ടയിന്‍സിനെയും നേരിടും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page