സംഘർഷം മണിപ്പൂരിൽ വീണ്ടും കർഫ്യു

ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിലെ ഇഖ്റുൽ ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു. ഇൻറർനെറ്റ് സേവനങ്ങളും റദ്ദാക്കി. തിങ്കളാഴ്ച രാത്രി ആക്രമികൾ ഒരു വീടിന് തീവച്ചതിനെത്തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. അഞ്ചുദിവസത്തേക്കാണു കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സുരക്ഷാസേനയേയും സ്ഥലത്തു വിന്യസിച്ചു. ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമവാസികൾ ഒരു നാഗാ വിഭാഗക്കാരനെ അക്രമിച്ചതായി പറയുന്നു. തുടർന്നാണ് അക്രമങ്ങൾ അരങ്ങേറിയത്. അവിശ്വസനീയമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page