മൊബൈല്‍ ഷോപ്പില്‍ അണലിക്കുഞ്ഞ് സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയില്‍; വനംവകുപ്പിന് കൈമാറി

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പില്‍ അണലിക്കുഞ്ഞിനെ സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തി. സി.പി റയീസിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് അണലി കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ കട തുറന്നപ്പോഴാണ് റയീസ് അണലിക്കുഞ്ഞിനെ കണ്ടത്.

ആദ്യം കൊല്ലാന്‍ ശ്രമിച്ചെങ്കിലും മൂന്നുവര്‍ഷം ജയില്‍ ശിക്ഷ കിട്ടുമെന്ന് സമീപത്തെ കടയുടമകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒരുവയസ്സുള്ള അണലി കുഞ്ഞിനെയാണ് കണ്ടെത്തിയത്.

വനം വകുപ്പ് സ്ഥലത്തെത്തിയ ശേഷം പാമ്പ് പിടുത്തക്കാരന്‍ അനില്‍ തൃച്ചംബരത്തിന്റെ സഹായത്തോടെ വെളിച്ചെണ്ണ ഉപയോഗിച്ച് സ്‌ക്രീന്‍ ഗാര്‍ഡില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്ന പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിന് അവശതകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page