വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷ്ടിച്ചു; സംഭവം ചെര്‍ക്കള കുണ്ടടുക്കയില്‍

കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷണം പോയതായി പരാതി. ചെര്‍ക്കള, പാടി, വാഴവളപ്പില്‍ ഹൗസിലെ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് പ്രതിയായ ശരത് എന്നയാളെ അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ചെര്‍ക്കള, കുണ്ടടുക്കയിലെ പ്രകാശന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്നതായിരുന്നു സ്‌കൂട്ടര്‍. 16,000 രൂപ അടങ്ങിയ പഴ്‌സ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളും പഴ്‌സില്‍ ഉണ്ടായിരുന്നു. പണിയെടുത്ത വകയില്‍ കിട്ടാനുള്ള പണം വാങ്ങാനാണ് കുണ്ടടുക്കയിലേയ്ക്ക് പോയതെന്നും മടക്കയാത്രയിലാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും പുരുഷോത്തമന്‍ പറഞ്ഞു. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ സീറ്റില്‍ അസ്വാഭാവികത തോന്നി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിന്റെ ലോക്ക് തകര്‍ത്തതായി മനസ്സിലായതെന്നു കൂട്ടിച്ചേര്‍ത്തു. വിവരം അപ്പോള്‍ തന്നെ സുഹൃത്തായ പ്രകാശിനെ അറിയിക്കുകയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെന്നും പുരുഷോത്തമന്‍ പറഞ്ഞു. ഇതിനിടയില്‍ പണം ഒഴികെയുള്ള രേഖകള്‍ അടങ്ങിയ പഴ്‌സ് സ്ഥലത്തെ തെങ്ങിന്‍ ചുവട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുരുഷോത്തമന്‍ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശരത് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page