കാസര്‍കോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം ഉപയോഗിച്ച് ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്, പടന്നക്കാട്, കരുവളത്തെ കെ ജിതീഷ് എന്ന അപ്പു (28)വിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി ഏഴേകാല്‍ മണിയോടെ പടന്നക്കാട്, മേല്‍പ്പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് എ ഐ സഹായത്തോടെ യുവാവിന്റെ ചിത്രം തയ്യാറാക്കിയത്. പ്രസ്തുത ചിത്രം ഉടന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ജിതേഷിന്റെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയ ബന്ധുക്കളാണ് മൃതദേഹം ജിതേഷിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
റൂഫിംഗ് തൊഴിലാളിയായ ജിതേഷ് കരുവളത്തെ പരേതനായ ജനാര്‍ദ്ദനന്‍- ബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിജേഷ്, വിജിഷ.






