യുവതിയുടെ ചുമലില്‍ കൈവച്ച് ചുംബിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, പിടിയിലായത് യുവതിയെ നിരന്തരം ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത ആളെന്ന് പൊലീസ്

കാസര്‍കോട്: യുവതിയുടെ ചുമലില്‍ കൈവച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ‘നീ എന്താ എനിക്ക് വഴങ്ങാത്തത്’ എന്നു ചോദിച്ച് കൈപിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുഞ്ചത്തൂര്‍, ജലാലിയ മസ്ജിദിനു സമീപത്തെ സന്നടുക്ക ഹൗസിലെ സുനില്‍കുമാറി (38)നെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്തത്.
2026 ജനുവരി 26നും ഫെബ്രുവരി എട്ടിനും ആണ് കേസിനാസ്പദമായ സംഭവം. കുഞ്ചത്തൂര്‍, മാസ്‌ക്കോ ഹാളിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ വച്ച് ജനുവരി 26ന് ആണ് ആദ്യ സംഭവം. കൈയില്‍ കയറിപ്പിടിച്ച് വഴങ്ങാത്തത് എന്തേയെന്നു ചോദിച്ചതായാണ് പരാതി. രണ്ടാമത്തെ സംഭവം ഫെബ്രുവരി എട്ടിന് ഞായറാഴ്ച രാത്രി 11.30 മണിയോടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തറവാട് വീട്ടില്‍ വച്ചായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. അറസ്റ്റിലായ സുനില്‍കുമാര്‍ പരാതിക്കാരിയെ ബൈക്കില്‍ നിരന്തരം പിന്തുടരുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page