ആലപ്പുഴ: സിപിഎമ്മില്‍ ക്രിമിനല്‍ സംഘങ്ങളുണ്ടെന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുകയാണെന്നു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.
തിരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ടു തവണയേ മത്സരിക്കാവു എന്നു പാര്‍ട്ടി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിനു മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.







