പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശരീരഭാഷയിലൂടെ അപമാനിച്ചതായി പരാതി; പഴക്കച്ചവടക്കാരന്‍ പിടിയില്‍

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശരീരഭാഷ പ്രകടിപ്പിച്ചു അപമാനിക്കാന്‍ ശ്രമിച്ച പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
രാജപുരം സ്വദേശി അര്‍ഷാദി (35)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദനും എസ് ഐ പ്രദീപ് കുമാറും ചേര്‍ന്നു കര്‍ണ്ണാടക മടിക്കേരിയില്‍ നിന്നു പിടികൂടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ മാസം 8നു കുമ്പള സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരഭാഷ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പഴവര്‍ഗങ്ങള്‍ ശേഖരിച്ചു കാഞ്ഞങ്ങാടു വരെ വില്‍പ്പന നടത്തുന്നയാളാണ് അര്‍ഷാദ്. പരാതിയെത്തുടര്‍ന്നു ഇയാള്‍ പണി നിറുത്തുകയും കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. പൊലീസ് മടിക്കേരിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page