ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയ 5വയസുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയ അഞ്ചു വയസുകാരനെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിപ്രകാരം സുജിത്ത് (24)എന്നയാളെ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.
മദ്യഹരിയിലായിരുന്നു പ്രതിയെന്നു പറയുന്നു. പീഡന ശ്രമത്തിനിടയില്‍ ഓടി രക്ഷപ്പെട്ട കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ സ്ഥലത്തു വച്ചു തന്നെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page