കുമ്പള: കുടിവെള്ള പ്രശ്‌നം സംഘട്ടനത്തിനു വഴിമാറുന്നു. പൈവളിക ആസാദ് നഗറില്‍ 60കാരിയെ അയല്‍ക്കാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടിവെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചതിനാണെന്നു പറയുന്നു ആസാദ് നഗറിലെ പരേതനായ ഐത്തപ്പയുടെ ഭാര്യ ശാരദയെ (60) അയല്‍ക്കാരായ ചന്ദ്രന്‍, സജന്‍, ലീല എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചെന്നു ശാരദ പരാതിപ്പെട്ടു. സാരമായി പരിക്കേറ്റ ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ശാരദയുടെ മകള്‍ ശ്രീജയെയും മൂവര്‍ സംഘം മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു അക്രമം. പഞ്ചായത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്തു ശുദ്ധജല വിതരണത്തിനു വലിയ ടാങ്കും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാടു കൊടും ചൂടിലേക്കു നീങ്ങിക്കൊണ്ടിരിക്കേ കുടിജലത്തിനു ക്ഷാമമുണ്ടായേക്കുമെന്ന ആശങ്കയുണ്ട്. ഇതിനിടയില്‍ ശാരദയെ ആക്രമിച്ചവര്‍ കുടിവെള്ളം പതിവായി ദുരുപയോഗം ചെയ്യുകയും പാഴാക്കുകയും ചെയ്യുന്നുണ്ടെന്നു ശാരദ പറഞ്ഞു. ഇതിനെക്കുറിച്ചു ഉപദേശിച്ചതിന്റെ വൈരാഗ്യത്തിനായിരുന്നു സംഘം ചേര്‍ന്നു മര്‍ദ്ദനമെന്നു അവര്‍ പറഞ്ഞു.







