പയ്യന്നൂരിലും മയ്യിലിലും വാഹനാപകടം; 2 പേര്‍ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലും മയ്യിലിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പരിക്കേറ്റ രണ്ടു പേര്‍ മരിച്ചു.
മണിയറ-പയ്യന്നൂര്‍ റൂട്ടിലെ കൊക്കോട് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ പേരൂരിലെ ഇ. ജിഷ്ണു (27)വാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജിഷ്ണു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.
കാനാ നാരായണന്‍-സജിന ദമ്പതികളുടെ മകനാണ്. സഹോദരന്‍ സഞ്ജു.
കഴിഞ്ഞയാഴ്ച മയ്യില്‍, ചെറുവത്തലമൊട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടൂര്‍, ഒറവയലിലെ പി.വി അനുരാഗ് (19)ആണ് മരണപ്പെട്ട രണ്ടാമന്‍. ചികിത്സയിലിരിക്കെയാണ് മരണം. കണിയാര്‍വയലിലെ പി.വി ബാബു-ഒറവയലിലെ പുത്തന്‍പുരയില്‍ കെ. ബീന ദമ്പതികളുടെ മകനാണ്. സഹോദരി അനുഷ്‌ക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page