തിരുവല്ല: നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ തലയാര്‍ മട്ടയ്ക്കല്‍ വീട്ടില്‍ ആരോണ്‍ അനില്‍ ജോസാണ്(19) മരിച്ചത്. തമിഴ്‌നാട്ടിലെ നഴ്‌സിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഫോണ്‍ തകരാറിലായതില്‍ കഴിഞ്ഞ രണ്ടുദിവസമായി ആരോണ്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അവധിക്ക് വീട്ടിലെത്തിയ ആരോണ്‍ ഇന്നലെ തിരികെ പോകാനിരുന്നതാണ്. എന്നാല്‍ പോയില്ല. രാത്രിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കാണുന്നത്. സംഭവസമയം ആരോണിന്റെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവ് മകള്‍ക്കൊപ്പം കാനഡയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







