കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയായി. പവന് 1,640 രൂപ കൂടി 1,16,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,116 രൂപയുമെന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുകയായിരുന്നു. പവന് 1,07,920 രൂപയില്‍ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി. രാജ്യാന്തര വിപണിയിലെ വിലമാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് വില കൂടാന്‍ ഇടയാക്കിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ ആഴ്ചയില്‍ പുറത്തു വരുന്ന യുഎസ് തൊഴില്‍ കണക്കുകളാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. യുഎസ് അടിസ്ഥാന പലിശ നിരക്ക് മാറ്റത്തിന്റെ സൂചന ഈ കണക്കുകളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഫെഡ് നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില വീണ്ടും കൂടും.







