ഉപ്പള, നയാബസാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് പൂഴികടത്ത് തടഞ്ഞതിലുള്ള വിരോധത്തില്‍; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഉപ്പള, നയാബസാറില്‍ യുവാവിനെ അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പളയിലെ കൗസര്‍, അമ്പു, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐല കടപ്പുറം, ശിവാജി നഗറിലെ മുഹമ്മദ് ഹനീഫ എന്ന ബി ജെ പി ഹനീഫ (28)യുടെ പരാതിയിലാണ് കേസ്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഉപ്പള വില്ലേജ് ഓഫീസിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി അടിച്ചും കല്ലുകൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചുവെന്നുമാണ് ഹനീഫയുടെ പരാതി. ഹനീഫയുടെ വീട്ടിനു സമീപത്തു കടപ്പുറത്തു നിന്നും പൂഴി കടത്തുന്നത് തടഞ്ഞതിലുള്ള വിരോധമാണ് അക്രമം നടത്തിയത്തിനു പിന്നിലെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അക്രമത്തിനു ഇരയായ ഹനീഫ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page