ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവനടിക്കെതിരെ പീഡന ശ്രമം. സംഭവത്തില്‍ നടിയുടെ പരാതിയില്‍ ടി നഗറിലെ ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി.

ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായാണ് നടി ചെന്നൈയില്‍ എത്തിയത്. മുറിയില്‍ താമസിക്കുന്നത് നടിയാണെന്നറിഞ്ഞ വിദ്യാര്‍ത്ഥി ആദ്യം സെല്‍ഫി എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിന് തയ്യാറായതിനെ തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page