കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ 6 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുളക്കടവില്‍ ഉപേക്ഷിച്ചു; പ്രതി അറസ്റ്റില്‍

ബിഹാര്‍: കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ 6 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുളക്കടവില്‍ ഉപേക്ഷിച്ചു. ബീഹാറിലെ ദര്‍ഭംഗയിലാണ് ക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ കുട്ടിയെ രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം കുളക്കടവില്‍ നിന്ന് നായ്ക്കളുടെ കുര കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് അറിയുന്നത്.

ഇതോടെ ക്ഷുഭിതരായ നാട്ടുകാര്‍ കുറ്റവാളിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങി. മരിച്ച കുട്ടിക്കൊപ്പം കളിച്ചിരുന്ന കുട്ടികളുടെ മൊഴി എടുത്തപ്പോഴാണ് കൊലയ്ക്ക് പിന്നില്‍ 22 കാരനായ വികാസ് മാത്തോ എന്ന ആളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് നേരെ ഇയാള്‍ അതിക്രമം നടത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റ് കുട്ടികള്‍ രക്ഷപ്പെട്ടെന്നും ആറു വയസ്സുകാരിയെ വികാസ് വലിച്ചിഴച്ച് കുളക്കടവിലേക്ക് കൊണ്ടുപോയെന്നുമാണ് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page