എസ് എൻ ഡി പി യോഗം കാസർകോട് യൂണിയൻ ഓഫീസ് ഉദ്ഘാടനംചെയ്തു; ജനപ്രതിനിധികൾക്കു സ്വീകരണം നൽകി

കാസർകോട്: എസ്. എൻ.ഡി.പി.യൂണിയൻ ഓഫീസ് ആര്യ കാർത്യായനി ക്ഷേത്രത്തിനടുത്തു യോഗം ഇൻസ്‍പെക്റ്റിങ് ഓഫീസർ പി.ടി.ലാലു ഉൽഘടനം ചെയ്‌തു . തളങ്കര ചീരുമ്പ ഭഗവതി ക്ഷേത്രത്തിലെ നാഗേഷ് കാരണവർ, പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രത്തിലെ മഞ്ജു കാരണവർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു . എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റ് നാരായണ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങളായ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ,എസ് എസ് എൽ സി ,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. നഗര സഭ കൗൺസിലർ കെ.മധുകര , ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി കെ.വേണുഗോപാലൻ ,ഉദുമ യൂണിയൻ സെകട്ടറി ജയാനന്ദൻ പാലക്കുന്ന് ,വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി പി.ആർ.ശശിധരൻ ,തൃക്കരിപ്പൂർ യൂണിയൻ സെകട്ടറി കുഞ്ഞികൃഷ്ണൻ ,ജോഷി കൊടക്കാട് ,യോഗം ഡയറക്ടർ പി.കെ.വിജയൻ ,വനിതാ സംഘം പ്രസിഡൻറ് സുനിതാ ദാമോദർ, വൈസ് പ്രസിഡൻറ് സൗമ്യ, സെക്രട്ടറി മോഹിനി ഹരീഷ് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട , വൈസ് പ്രസിഡന്റ് എ.ടി.വിജയൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page