മംഗളൂരു: ഷിമോഗ ശിക്കാരിപ്പുരയില്‍ ഇരുമ്പുപണിശാലയില്‍ നിന്നു ഏഴ് ഒറ്റക്കുഴല്‍ത്തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ശിക്കാരിപ്പുര ഭദ്രപുര്‍ മൂന്നാം ക്രോസിലെ മരപ്പണിക്കാരനായ കെ. ലക്ഷ്മണപ്പ(43)യെ അറസ്റ്റ് ചെയ്തു.
ലക്ഷ്മണപ്പയുടെ വീടിനോട് ചേര്‍ന്ന പഴയ വീട്ടില്‍ തോക്കു നിര്‍മ്മാണം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് തോക്കുകള്‍ കണ്ടെത്തിയത്. തോക്കു നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങളും കണ്ടെടുത്തു. കോടതി ലക്ഷ്മണപ്പയെ റിമാന്റ് ചെയ്ത ശേഷം പൊലീസ് കസ്റ്റഡിയില്‍വിട്ടു. ശിക്കാരിപ്പുര ഡിവൈ.എസ്പി കെ.ഇ കേശവ്, സിഐ സന്തോഷ് എം പാട്ടീല്‍, എസ്‌ഐ എച്ച് ശരത്, പൊലീസുകാരായ കെ. ത്രേശം, കെ. പ്രദീപ്, നാഗരാജ്, രവി നായക്, രവികുമാര്‍ റെയ്ഡില്‍ പങ്കെടുത്തു.







