ക്ഷേത്ര പരിസരത്ത് മാംസവും എല്ലിന്‍ കഷണങ്ങളും; കര്‍ണ്ണാടകയില്‍ സംഘര്‍ഷം

ബംഗളൂരു: ബെള്ളാരിയില്‍ ക്ഷേത്ര പരിസരത്തു മാംസവും എല്ലുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു.
നാഗലക്കേസരി വീര ബാലാഞ്ജനേയ ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക് കവറുകളിലാണ് മാംസവും എല്ലിന്‍ കഷണങ്ങളും കാണപ്പെട്ടത്. ക്ഷേത്ര പൂജാരിയാണ് ഇത് ആദ്യം കണ്ടത്. അദ്ദേഹമതു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മാംസവും എല്ലിന്‍ കഷണങ്ങളും മാറ്റിയെങ്കിലും വിവരമറിഞ്ഞു ജനക്കൂട്ടം ക്ഷേത്ര പരിസരത്തു പ്രതിഷേധവുമായി തടിച്ചു കൂടി. മതസംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ കരുതിക്കൂട്ടി മലിനവസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് എറിഞ്ഞതാണെന്നും പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തു പൊലീസ് ജാഗ്രത ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page