ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയുടെ ചുണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മുറിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പിന്നാലെ കേസ്

ലക്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയുടെ ചുണ്ട് മുറിച്ചെടുത്തെന്ന പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി അധ്യാപികയുടെ ചുണ്ട് മുറിക്കുന്നതും മുഖത്തിന് നേരെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അധ്യാപികയും വിദ്യാര്‍ഥിയും നടന്നു പോകുന്നതും പിന്നാലെ തര്‍ക്കമുണ്ടാകുന്നതും സിസിടിവിയില്‍ കാണാം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥി അധ്യാപികയെ ഉപദ്രവിക്കുന്നത് ഇതാദ്യമായല്ലെന്നു പറയുന്നു.

സ്‌കൂളിലെ പിടിഎ യോഗത്തില്‍ വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റത്തെ കുറിച്ച് അധ്യാപിക വിദ്യാര്‍ഥിയുടെ അമ്മയോട് പരാതിപ്പെട്ടിരുന്നു. അതിനുശേഷം വിദ്യാര്‍ത്ഥി പലപ്പോഴും അധ്യാപികയെ വഴിയില്‍ തടഞ്ഞു നിര്‍ത്തുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നെന്നു അധ്യാപിക പരാതിയില്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം തുടര്‍ന്നതോടെ അധ്യാപിക മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. അതിനിടെയാണ് വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്നും വീണ്ടും ക്രൂരമായ ആക്രമണം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page