ബെംഗളൂരു: ബെംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയുടെ ലഗ്ഗേജില്‍ നിന്ന് 790 ഗ്രാം സ്വര്‍ണവും, എട്ടു ലക്ഷത്തിന്റെ ഡയമണ്ടും മോഷണം പോയതായി പരാതി. ഹുബ്ബള്ളി സ്വദേശിയാണ് പരാതിക്കാരി. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അബുദാബി വഴി യുഎസിലേക്ക് പോകുകയായിരുന്നു ഇവര്‍.
അബുദാബി വിമാനത്താവളത്തിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും ഡയമണ്ടും നഷ്ടപ്പെട്ട വിവരമറിയുന്നതെന്ന് ഇവര്‍ പറയുന്നു.
ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ച് ലഗ്ഗേജ് പരിശോധിക്കുമ്പോള്‍ സ്വര്‍ണവും ഡയമണ്ടും ഉണ്ടായിരുന്നുവെന്ന് എയര്‍പോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ യാത്രക്കാരി പറയുന്നു. തുടര്‍ന്ന് ബെംഗളൂരുവില്‍ തിരികെയെത്തി പരാതി നല്‍കുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ജീവനക്കാരെ സംശയിക്കുന്നതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയില്‍ എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തു. ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.







