ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഷിയാ വിഭാഗം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടയിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 169 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്ന് അൽജസീറ റിപ്പോർട് ചെയ്തു. അതേ സമയം 39 പേർ മരിച്ചുവെന്നു ഡാൺ വെളിപ്പെടുത്തി. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ മേഖലയിലെ തർലായ് ഇമാം ബർഗയിലെ ഖദീജത്തുൽ കുബ്ര പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണകാരണം വ്യക്തമായിട്ടില്ല. അതേ സമയം ആത്മഹത്യാ അക്രമിയായിരിക്കും സ്ഫോടനത്തിനു പിന്നാലെന്നു പൊലീസ് സംശയിക്കുന്നു. സ്ഫോടനത്തെത്തുടരന്നു നിരവധി പേരെ ആശുപത്രിയിലെത്തിച്ചെന്നു മറ്റൊരു പൊലീസ് ഓഫീസർ സഫർ ഇഖ്ബാൽ വെളിപ്പെടുത്തി. എത്ര പേർ മരിച്ചെന്നു പറയാനാവില്ല. എന്നാൽ സ്ഫോടനത്തിൽ മനുഷ്യർ മരിച്ചിട്ടില്ലെന്നു പറയാതിരിക്കാനുമാവില്ലെന്നു അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തക വിഭാഗം വിവരമറിഞ്ഞു പള്ളിയിൽ പാഞ്ഞെത്തി. പാകിസ്ഥാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ അടിയന്തരാവസ്ഥപ്രഖ്യാപിച്ചു.







