ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡിഎന്‍എ പരിശോധനയില്‍ പിതാവ്കുടുങ്ങി

മുംബൈ: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കേള്‍വി -സംസാര ശേഷികളില്ലാത്ത 20 കാരിയാണ് പീഡനത്തിനിരയായി ഗര്‍ഭിണിയായത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പിതാവ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും പിന്നാലെ പൊലീസ് അറസ്റ്റുചെയ്യുന്നതും.

കേസുമായി ബന്ധപ്പെട്ട് 17 കാരനേയും മറ്റൊരു പുരുഷനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഇവരല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ പൊലീസ് പെണ്‍കുട്ടിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകള്‍ ഡിഎന്‍എ പരിശോധനക്കായി അയച്ചിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഡിഎന്‍എ ഫലം പോസിറ്റീവായി കണ്ടെത്തിയത്.

2025 സെപ്റ്റംബറില്‍ പെണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മുത്തശ്ശിയോടൊപ്പം ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പീഡന വിവരം പുറത്തുവരികയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിക്ക് മൊഴി നല്‍കാന്‍ കഴിയാത്തതിനാല്‍ പ്രതികളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസുകാര്‍ യുവതിയുടെ പിതാവുമായി സംസാരിച്ചുവെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. മാത്രമല്ല, പരാതി നല്‍കാനും പിതാവ് വിസമ്മതിച്ചു.

എന്നാല്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയാറായി. തുടര്‍ന്ന് സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകള്‍ എടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page