റംസാന്‍ മാസത്തില്‍ യാചകരായി എത്തുന്നവരെ സൂക്ഷിക്കുക; ഉത്തരേന്ത്യയില്‍ നിന്നു ക്രിമിനല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്

തിരു: റംസാന്‍ മാസത്തില്‍ വീടുകളില്‍ യാചകരായെത്തുന്ന അപരിചിതരെ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നു പൊലീസ് മുന്നറിയിച്ചു.
ഉത്തരേന്ത്യയില്‍ നിന്നു കൊടും ക്രിമിനലുകള്‍ സംസ്ഥാനത്തേക്കു കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണെന്നു അറിയിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസത്തില്‍ യാചനയുടെ മറവില്‍ വീടുകളിലെത്താനും കവര്‍ച്ചയും കൊള്ളയും നടത്താനുമാണ് സംഘം എത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യാചകരായി വരുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും വീടും പരിസരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page