ദീപം പകര്‍ന്നു; 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് തുടക്കം
ചെറുവത്തൂര്‍: ദീപം പകര്‍ന്നു, 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. കുട്ടമത്ത് മഠത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ചങ്ങലവട്ടയിലും കുത്തുവിളക്കിലും പകര്‍ന്നുനല്‍കിയ ദീപം ക്ഷേത്ര വാല്യക്കാരും സ്ഥാനികരും ചേര്‍ന്ന് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിച്ച് പള്ളിയറയ്ക്ക് അകത്തുള്ള വിളക്കിലേക്ക് പകര്‍ന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമിട്ടു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തില്‍ ഇന്ന് പുലിയൂര്‍ കണ്ണന്‍, ചെക്കിപ്പാറ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമുൂര്‍ത്തി, എരോത്ത് ചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, കുറത്തിയമ്മ …