ആരിക്കാടിയിലെ ടോള്‍ പ്ലാസ പൂട്ടിയത് ജനകീയ സമരത്തിലൂടെ; ആക്ഷന്‍ കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ ബി ജെ പി പങ്കെടുത്തിരുന്നു: എ കെ എം അഷ്‌റഫ് എം എല്‍ എ
കാസര്‍കോട്: ദേശീയപാതയിലെ ആരിക്കാടി ടോള്‍ബൂത്ത് പൂട്ടിയത് ജനകീയ സമരത്തിന്റെ ഫലമായിട്ടാണെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.ദേശീയപാതയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തവരാണ് കാസര്‍കോട്ടെ ജനങ്ങള്‍. ടോള്‍ പിരിവിന് ആരും എതിരല്ല. അന്യായമായ ടോള്‍ പിരിവിനെയാണ് എതിര്‍ത്തത്. അന്യായ ടോള്‍ പിരിവിനെതിരെ മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി. ഒരു വാതിലും തുറക്കാത്തതിനെ തുടര്‍ന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ബി ജെ പി അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും …