സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കമായി; സമസ്തയുടെ നിലനിൽപ്പ് കാലഘട്ടത്തിന്റെ ആവശ്യം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കൈറോയിലെ ഇസ്‌ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി പറഞ്ഞു. കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ആരംഭിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്‌നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ …

കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പ്ലാസ നിറുത്തലാക്കി: കേന്ദ്രമന്ത്രി ഡെൽഹിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി

ന്യൂഡെൽഹി:കാസർകോട് ജില്ലയിലെ ആരിക്കാടിയിൽ ദേശീയപാത-66 ലെ താല്‍ക്കാലിക ടോൾ പ്ലാസ നിര്‍ത്തലാക്കിയതായികേന്ദ്ര റോഡ് ഗതാഗത- ഹൈവേ – കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര ന്യൂഡൽഹിയിൽ ഇന്നു വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാരുടെ സൗകര്യവും ജനക്ഷേമവും ഉറപ്പാക്കുന്ന സുപ്രധാന നടപടിയുടെ ഭാഗമായാണിതെന്നു വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയപാത-66 ന്റെ വികസനവുമായും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ട പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക ടോൾ പ്ലാസ സ്ഥാപിച്ചിരുന്നത്. രാജ്യത്തുടനീളം ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുമ്പോഴും പൊതുജനക്ഷേമത്തിന് മുൻഗണന …

മൂന്ന് വയസ്സുകാരനെ തനിച്ചാക്കി ബാറുകളിൽ മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ

പി പി ചെറിയാൻ ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും …

ക്രൂരതയുടെ 26 വർഷങ്ങൾ: അഞ്ചുവയസ്സുകാരിയെ ചീങ്കണ്ണിക്ക് എറിഞ്ഞുകൊടുത്ത പ്രതിക്ക് ജീവപര്യന്തം

പി പി ചെറിയാൻ ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ചുവയസ്സുകാരിയായ ക്വാട്ടിഷ “കാൻഡി” മെയ്‌കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾക്കെ റിഞ്ഞുകൊടുത്ത കേസിലാണ് വിധി. 1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഭയുമായി ബന്ധപ്പെട്ട് പരിചയമുള്ള ഷാൻഡെല്ലെ മെയ്‌കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോയി. ഷാൻഡെല്ലെയെ ക്രൂരമായി മർദ്ദിച്ചു ബോധരഹിതയാക്കി വഴിയരികിൽ ഉപേക്ഷിച്ചു. പിന്നീട് പെൺകുട്ടിയെ ഫ്ലോറിഡയിലെ ‘എവർഗ്ലേഡ്‌സ്’ എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. …

പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സ്ത്രീകളെ പഠിപ്പിച്ച് യുവതി സമ്പാദിച്ചത് കോടിക്കണക്കിന് രൂപ

ബീജിംഗ്: പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സ്ത്രീകളെ പഠിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച യുവതിക്കതിരെ ചൈനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഷൗ യുവാന്‍ എന്ന 40കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിന് ഒരു പ്രത്യേകസമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘സെക്ഷ്വല്‍ ഇന്റലിജന്‍സ് ഇന്‍സ്ട്രക്ടര്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന യുവതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഷൗ നേരത്തെ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു. അടുത്തിടെയാണ് കൂടുതല്‍ പണം സമ്പാദിക്കാനായി വേറിട്ട കോഴ്‌സുമായി എത്തിയത്. …

ഭ്രൂണം മാറി; ഫ്‌ലോറിഡയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികള്‍ കോടതിയില്‍

പി പി ചെറിയാന്‍ ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തില്‍ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടര്‍ന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികള്‍ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു.ടിഫാനി സ്‌കോര്‍, സ്റ്റീവന്‍ മില്‍സ് എന്നീ ദമ്പതികളാണ് ‘ഫെര്‍ട്ടിലിറ്റി സെന്റര്‍ ഓഫ് ഒര്‍ലാന്‍ഡോ’യ്‌ക്കെതിരെ പരാതി നല്‍കിയത്.2025 ഡിസംബറില്‍ ജനിച്ച തങ്ങളുടെ മകള്‍ ഷിയയുടെ ശാരീരിക സവിശേഷതകളില്‍ മാറ്റം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബില്‍ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് …

ചുവന്ന വസ്ത്രം ധരിച്ച് റെയില്‍വേ ട്രാക്കിലിരുന്ന് റീല്‍സ്; യുവതിക്ക് പിന്നീട് സംഭവിച്ചത്

മുംബൈ: ചുവന്ന വസ്ത്രം ധരിച്ച് റെയില്‍വേ ട്രാക്കിലിരുന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചെയ്ത യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത് വ്യാപക വിമര്‍ശനം. സൂറത്തിലെ സച്ചിന്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ചുവന്ന വസ്ത്രം ധരിച്ച യുവതി പാട്ടിന് പോസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. അതിവേഗ എക്‌സ്പ്രസ് ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കാണിത്. വീഡിയോ ചെയ്യുമ്പോള്‍ ട്രെയിന്‍ വന്നിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. അടുത്തിടെ രാജ്കോട്ടില്‍ വന്ദേ ഭാരത് ട്രെയിനിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നുപേരെ ട്രെയിന്‍ …

മദ്യപിച്ചു ഡ്രൈവിംഗ്; മുന്‍ ബേസ്‌ബോള്‍ താരം പാട്രിക് മാലോംസ് സീനിയര്‍ വീണ്ടും അറസ്റ്റില്‍

പി പി ചെറിയാന്‍ ടെക്‌സാസ്: പ്രമുഖ എന്‍എഫ്എല്‍ താരം പാട്രിക് മാലോംസിന്റെ പിതാവും മുന്‍ ബേസ്‌ബോള്‍ താരവുമായ പാട്രിക് മാലോംസ് സീനിയര്‍ ടെക്‌സാസില്‍ വീണ്ടും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ലഭിച്ച ശിക്ഷാ കാലാവധിയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലിലടച്ചത്.2024-ലെ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷാ ഇളവ് കാലാവധിയ്ക്കിടയില്‍മദ്യപിക്കരുതെന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി.രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിരീക്ഷിക്കാന്‍ ഘടിപ്പിച്ചിരുന്ന എലക്ട്രോണിക് ഉപകരണത്തില്‍ ജനുവരി ഒന്നിന് ഉയര്‍ന്ന അളവില്‍ മദ്യം ഇദ്ദേഹം ഉപ്‌സയോഗിച്ചതായി കണ്ടെത്തിയിരുന്നു.മൂന്നാം തവണയും മദ്യപിച്ച് …

മകളുടെ മദ്യം മാതാവ് മാറ്റി: വാക്കേറ്റത്തിനിടയിൽ മാതാവ് മകളെ മകളെ വെടിവച്ചു കൊന്നു; അറസ്റ്റിൽ

പി പി ചെറിയാൻ ഡാളസ് :മദ്യത്തെച്ചൊല്ലി മതവും മകളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ മാതാവ് മകളെ വെടിവച്ചുകൊന്നു. മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫിൽ തിങ്കളാഴ്ച വൈകിട്ടാണ് ണ് ദാരുണമായ സംഭവമുണ്ടായത്..49-കാരിയായ ഷാനിക ബാറ്റിൽ ആണ് തന്റെ മകളായ 28-കാരി തബത ജോൺസിനെ വെടിവച്ചു കൊന്നത്.തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെടിയേറ്റ തബതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ മകളെ ഭയപ്പെടുത്താൻ മാത്രമാണ് തോക്കെടുത്തതെന്നും വെടിവെച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് …

വെള്ളിക്കൊത്ത് വിജ്ഞാനദായിനി ദേശീയ പാഠശാല ശതാബ്ദി ആഘോഷം ഉല്‍ഘാടനം 8നു മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: വെള്ളിക്കോത്തു വിജ്ഞാനദായിനി ദേശീയ പാഠശാല ശതാബ്ദി ആഘോഷം 8-നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കും.ഞായറാഴ്ച വൈകിട്ട് 4മണിക്ക് യങ്‌മെന്‍സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് ചടങ്ങു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട്ട് നഗരസഭയിലെയും അജാനൂര്‍ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിലായി ഓരോ മാസവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പരിപാടി . ചരിത്ര സെമിനാര്‍, നാടകാവതരണം, നാടകോത്സവം എന്നിവയുണ്ടാകും.. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി വി. രമേശന്‍ പരിപാടികള്‍ …

സുപ്രീം കോടതിയില്‍ സ്വന്തമായി കേസ് വാദിച്ച് മമതാ ബാനര്‍ജി; വക്കീല്‍ കുപ്പായമിടുന്നത് നാലര പതിറ്റാണ്ടിനുശേഷം

ന്യൂഡല്‍ഹി: നാലര പതിറ്റാണ്ടിനുശേഷം വക്കീല്‍ കുപ്പായം വീണ്ടുമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച കേസിലാണ് മമത സുപ്രീംകോടതിയില്‍ വാദിക്കാനെത്തിയത്. അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയുടെ പടവുകള്‍ കയറുന്ന മമതയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ സുപ്രീം കോടതിയില്‍ വാദിക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. വോട്ടര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മമത കോടതിയെ ബോധ്യപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക …

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; പവന്‍വില 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന്‍വില 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി.ഗ്രാമിന് 605 രൂപ ഉയര്‍ന്ന് 14,715 രൂപയാണ്. സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് വര്‍ധനവാണ് ജനുവരി 29ന് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 1.31 ലക്ഷം രൂപ കടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലെത്തിയിരുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ ഈ ഘട്ടത്തില്‍ സ്വര്‍ണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് സ്വര്‍ണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകര്‍ …

ആല്‍ബം നടിയെ ബലാത്സംഗം ചെയ്തു; വീഡിയോഗ്രാഫര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ച പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. തില്ലങ്കേരി സ്വദേശിയും പെരളശ്ശേരി, വെള്ളച്ചാലില്‍ താമസക്കാരനുമായ പുതിയവീട്ടില്‍ അഭിറാമി(23)നെ ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തു.പരാതിക്കാരിയും പ്രതി അഭിറാമും നേരത്തെ പരിചയക്കാരായിരുന്നു. അരങ്ങം ഉത്സവം കാണാന്‍ കഴിഞ്ഞ ദിവസം രാത്രി ഇരുവരും പോയിരുന്നു. തിരിച്ചു വരാന്‍ ഏറെ വൈകിയതിനാല്‍ അന്നു രാത്രി അഭിറാം യുവതിയുടെ വീട്ടിലാണ് തങ്ങിയത്. പിറ്റേ ദിവസം ഉച്ചയ്ക്ക് യുവതിയുടെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്നു പറയുന്നു. അഭിറാമിനെ 15 ദിവസത്തേയ്ക്ക് …

‘മറ്റേ മോനേ’ പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍; പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തിലെന്ന്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത്. പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ പ്രയോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പിപി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന …

മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് നാടുവിട്ട 13കാരിയേയും സഹോദരനേയും കണ്ടെത്തി

ബെംഗളൂരു: മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് നാടുവിട്ട 13കാരിയേയും അനുജനേയും പൊലീസ് ചിത്രദുര്‍ഗയില്‍ കണ്ടെത്തി. കുട്ടികളെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. ബെംഗളൂരുവിലെമാറത്തഹള്ളി അശ്വത്ത് നഗറിലെ വീട്ടില്‍ നിന്നാണ് ഇവര്‍ നാടുവിട്ടത്. ഒമ്പതുകാരനായ അനുജനുമായി വീടുവിട്ട പെണ്‍കുട്ടിയുടെ കൈവശം പണമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് കരുതിയിരുന്നു. ആധാര്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമാണ്. ഇത് അറിയാവുന്നത് കൊണ്ടാണ് പെണ്‍കുട്ടി ആധാര്‍ കാര്‍ഡ് കരുതിയത്. കുട്ടികള്‍ വീടുവിട്ട വിവരം വളരെ വൈകിയാണ് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് ബെംഗളൂരു …

കുടുംബകലഹം ഒഴിവാക്കാന്‍ ഉപദേശം തേടിയ ഭര്‍തൃമതിയും ജ്യോതിഷനും ചേര്‍ന്നു കുടുംബം തകര്‍ത്തു; 7 പേര്‍ പിടിയില്‍

ബംഗളൂരു: കുടുംബത്തര്‍ക്കം പരിഹരിക്കാന്‍ ജ്യോതിഷ പണ്ഡിതനെ സമീപിച്ച യുവതിയും ജ്യോതിഷനും യുവതിയുടെ പിതാവുമുള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്നു ഭര്‍തൃസഹോദരനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവും അയല്‍വാസിയും ഗുരുതരനിലയില്‍ ആശുപത്രിയിലായി.ഉത്തരകന്നഡ ജില്ലയിലെ സിദ്ധാപുരം താലൂക്കില്‍ ഉണ്ടായ ദാരുണ കൊലപാതകത്തില്‍ നാടു വിറങ്ങലിച്ചു നില്‍ക്കുന്നു. സിദ്ധാപുരയിലെ മഹേഷ് നായിക്കും ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബം അയാളുടെ വീട്ടിലാണ് താമസം. കുടുംബം പുലര്‍ത്തുന്നതിനു മഹേഷ് നായിക്ക് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ശമ്പളം ലഭിച്ചു കഴിഞ്ഞു മാസാവസാനങ്ങളിലാണ് ഇയാള്‍ വീട്ടിലെത്തുന്നത്. ഇതിനിടയില്‍ …

എലിവിഷം വീണ ഗ്ലാസില്‍ വെള്ളം ഒഴിച്ചു കുടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസര്‍കോട്: എലിയെ കൊല്ലാന്‍ വിഷം വയ്ക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ വിഷം തെറിച്ചുവീണ ഗ്ലാസില്‍ വെള്ളം ഒഴിച്ചുകുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി ,കോളിച്ചാല്‍ മൊട്ടംകൊച്ചി ഒണിയാത്ത് ഹൗസിലെ ബി.പി.ശോഭന(53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ജനുവരി 28ന് രാത്രി ഒൻപതര മണിയോടെയാണ് സംഭവം.എലിയെ കൊല്ലാന്‍ എലിവിഷം വയ്ക്കുകയായിരുന്നു ശോഭന. ഇതിനിടയില്‍ അല്‍പം വിഷം സ്ഥലത്തുണ്ടായിരുന്ന ഒരു ഗ്ലാസിനകത്തേക്ക് വീണുവത്രേ. ഇക്കാര്യം അറിയാതെ ശോഭന പ്രസ്തുത ഗ്ലാസില്‍ വെള്ളം ഒഴിച്ചുകുടിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് …

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗം തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒറ്റപ്പാലം തൃക്കങ്ങോട് വിവേകാനന്ദ – ചാത്തന്‍ പറമ്പ് റോഡില്‍ രാവിലെ 9.30 ഓടെയാണ് സംഭവം. മനിശ്ശേരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിന് ഇരുനൂറ് മീറ്റര്‍ മാത്രം അകലെ വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയര്‍ കയറുകയായിരുന്നു. ഇതോടെ …