13ഗ്രാം എം.ഡി.എം.എയും 11ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ലഹരിക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍

കാസര്‍കോട്: 13.22 ഗ്രാം എം.ഡി.എം.എയും 11.22ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, കോളിയാട് ഹൗസിലെ പി എന്‍ നൗഷാദി (38)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ എം വിഷ്ണുപ്രകാശും സംഘവും അറസ്റ്റു ചെയ്തത്. മധൂര്‍, എസ് പി നഗറില്‍ നിന്നു മുട്ടത്തൊടിയിലേയ്ക്ക് പോകുന്ന റോഡില്‍ വച്ച് ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍ രമേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍ പാറമ്മല്‍, മഞ്ജുനാഥ്, ശൈലേഷ് കുമാര്‍, വി വി ഷിജിത്ത്, ശ്യാംജിത്ത്, അശ്വതി എന്നിവരും ഉണ്ടായിരുന്നു. ജില്ലയില്‍ വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എക്‌സൈസും പൊലീസും നടപടി ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നേരത്തെ ലഹരി വസ്തു വില്‍പ്പനക്കാരെ മാത്രമാണ് പിടികൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page