ബേപ്പൂരില്‍ പിവി അന്‍വര്‍ യു ഡി എഫ് സ്ഥാനാർത്ഥി; നയം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പിവി അന്‍വര്‍ യു.ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ പിവി അന്‍വര്‍ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരും എന്ന് സണ്ണി ജോസഫ് പറഞ്ഞു.
ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായ മന്ത്രി മുഹമ്മദ് റിയാസിനോട് അന്‍വര്‍ ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായിരിക്കും. എല്‍ഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ് ബേപ്പൂർ .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28,000 ൽ പരം വോട്ടുകൾക്കാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതു കണക്കിലെടുത്താണ് പിവി അന്‍വര്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്.
താന്‍ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകര്‍ത്തതെന്നും പിവി അന്‍വര്‍ പറഞ്ഞു. മരുമോന്‍ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോള്‍ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page