സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം; സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ഹൈബി ഈഡന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്ത നിരവധി കേസുകള്‍ ബിജെപി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നു ഹൈബി ഈഡന്‍ എംപി പറഞ്ഞു.

കിറ്റെക്‌സ് ഗാര്‍മെന്‍സിന്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടിയുടെ പ്രസിഡന്റുമായ ആള്‍ അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നു ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page