കൊച്ചി: ജോലി കഴിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ സദാചാര സംഘം ആക്രമിക്കുകയും മുഖത്തടിച്ചശേഷം നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ പൊലീസ് ഒമ്പത് പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
എറണാകുളം തിരുവാണിയൂരില്‍ കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്.
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ കേസെടുത്തതല്ലാതെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറേയും സദാചാര സംഘം ഭീഷണിപ്പെടുത്തി. ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.







