മന്ത്രിമാരെ അസഭ്യം പറയാനും വിരട്ടാനും വരേണ്ട, തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല; നിയമസഭയില്‍ പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത് ഭരണ പ്രതിപക്ഷ എംഎല്‍എമാരുടെ വാക്‌പോരിന്. സ്വര്‍ണക്കൊള്ള വിഷയത്തിലാണ് ഇന്നും വാഗ് വാദം നടന്നത്. കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ചൂണ്ടിക്കാട്ടിയുള്ള മന്ത്രി ശിവന്‍കുട്ടിയുടെ ആരോപണങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

സ്വര്‍ണക്കള്ളന്‍ ആരെന്നും ആരാണ് സോണിയയുടെ അടുത്ത് പോയതെന്നും ബ്രേസ്ലെറ്റ് വാങ്ങിയതെന്നും എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുന്നുവെന്ന് ശിവന്‍കുട്ടി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി പറഞ്ഞു.

സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് അവര്‍ പറയുന്നത് എന്തിനെന്ന് മന്ത്രി ചോദിച്ചു. റോജി എം ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ പറഞ്ഞാണ് നിയമസഭയില്‍ മന്ത്രിയുടെ പ്രകടനം. തങ്ങളെ വിരട്ടാന്‍ നോക്കേണ്ട. മന്ത്രിമാരെ നോക്കി അസഭ്യം പറയാനും വിരട്ടാനും വരേണ്ട. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ വന്നവരല്ല, ജനങ്ങള്‍ തിരഞ്ഞെടുത്താണ് തങ്ങളെ ഇങ്ങോട്ട് അയച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page