അതിവേഗ റയിൽ പാത പ്രഖ്യാപിച്ചില്ലെങ്കിലും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഓഫീസ് ഇന്ന് തുറക്കും: മെട്രോമാൻ

മലപ്പുറം : കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിനു അതിവേഗ റയിൽപാത പ്രഖ്യാപിച്ചില്ലെങ്കിലും അതിനുള്ള സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഓഫീസ് മുൻനിശ്ചയം അനുസരിച്ച് പൊന്നാനിയിൽ ഇന്ന് തന്നെ തുറക്കുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പ്രസ്താവിച്ചു. അതിവേഗ റെയിൽപാത ബജറ്റിൽ വരില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു .സർവ്വേ നടത്തുന്നതിന് അക്കാര്യം ബജറ്റിൽ വരേണ്ട കാര്യമില്ല. പ്രോജക്ട് റിപ്പോർട്ട് തൻ്റെ മേൽനോട്ടത്തിൽ തയ്യാറാക്കണമെന്നാവശ്യപ്പെട്ടതു കേന്ദ്രറയിൽവേ മന്ത്രിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്തു മുന്നും നാലും റയിൽ പാതക്കുള്ള സമഗ്ര പദ്ധതിരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിൻ്റെ സഹകരണം ആവശ്യമാണെന്നു മെട്രോമാൻ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page