കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളിലേക്ക് മാറിയെങ്കിലും വന്ന വഴി താന്‍ ഒരിക്കലും മറക്കില്ലെന്ന് ഇന്ദ്രന്‍സ്

കൊച്ചി: കോമഡിയില്‍ നിന്നു ക്യാരക്ടര്‍ റോളിലേക്ക് മാറിയെങ്കിലും വന്ന വഴി താന്‍ ഒരിക്കലും മറക്കില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കോമഡി വേഷം മാത്രമല്ല, ക്യാരക്ടര്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ഇന്ദ്രന്‍സ്. അടുത്തിടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് തയ്യല്‍ ജോലിയാണ് ഇന്ദ്രന്‍സ് ചെയ്തിരുന്നത്.

ഇന്ദ്രന്‍സിന്റെ പുതിയ സിനിമ ‘ആശാന്റെ’ സെറ്റില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആനടന്റെ എളിമ കൂടുതല്‍ തെളിയിക്കുന്നത്. ആശാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് നടന്‍ മമ്മൂട്ടിയും എത്തിയിരുന്നു. വേദിയില്‍ വച്ച് ഇന്ദ്രന്‍സിന്റെ പ്രകടനങ്ങളെ മമ്മൂട്ടി പ്രശംസിച്ചു. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് സെല്‍ഫി എടുക്കുന്നതിനിടെ ഓടി എത്തിയ ഇന്ദ്രന്‍സ് നിലത്തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി എഴുന്നേല്‍ക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രന്‍സ് എഴുന്നേല്‍ക്കുകയും ഒരുമിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ഇന്ദ്രന്‍സിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും ഇത് അല്പം കൂടുതലല്ലേ എന്നുമാണ് വിമര്‍ശനം. ചിലര്‍ ഇന്ദ്രന്‍സിനെ പിന്തുണച്ചും രംഗത്തെത്തി. കുട്ടികള്‍ അടക്കം ഉള്ളതിനാല്‍ അവരെ ഫോട്ടോയില്‍ കിട്ടില്ലെന്ന് കരുതി നിലത്തിരിക്കാന്‍ ശ്രമിച്ചതാണെന്നാണ് ചിലര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page