കുമ്പള ടോള്‍ പ്ലാസ: എ കെ എം അഷ്‌റഫ് എം എല്‍ എ മുഖ്യമന്ത്രിക്കു പരാതി നല്‍കി

കാസര്‍കോട്: നാഷണല്‍ ഹൈവേ കുമ്പള ടോള്‍ ബൂത്തിലെ യാത്രക്കാര്‍ക്കു നേരെയുള്ള പൊലീസ് ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ടോള്‍ നല്‍കിയ യാത്രക്കാരന്റെ കാറിനു ടോള്‍ ബൂത്തിലെ ബാരിയര്‍ ഇടിച്ചു കേടുപാടുണ്ടായെന്നും അതു ചോദ്യം ചെയ്ത യാത്രക്കാരനെ കുമ്പള സി ഐ യുടെ നേതൃത്വത്തില്‍ കാറില്‍ നിന്നു വലിച്ചിഴച്ചുവെന്നും പ്രസ്താവനയില്‍ അഷ്‌റഫ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ടോള്‍ ഗേറ്റ് പിരിവുകാരെപ്പോലെയാണ് പൊലീസ് നിലപാടെന്നു കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page