‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ ഈശ്വര്‍ സന്തോഷം പങ്കിട്ടത്. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്. എത്ര കാലം കള്ള കേസില്‍ അകത്തിട്ടാലും അവന്‍ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നേരത്തെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദേശത്തോടെയായിരുന്നു കോടതി ജാമ്യം നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page